വണ്ണപ്പുറം: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ മുണ്ടക്കൽ ചാക്കോയുടെ മകൻ ജോജോയെയാണ് (35) കാളിയാർ സൻെറ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് നൂറ് മീറ്റർ അകലെയുള്ള കൈത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ ജോജോയെ കാണാനില്ലായിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാളിയാർ സി.ഐ ബി.പങ്കജാക്ഷൻെറ നേതൃത്വത്തിൽ പൊലീസ് എത്തി മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അവിവാഹിതനാണ്. tdd102 gauri narayanan-87 ഗൗരി നാരായണൻ ഏഴല്ലൂർ: ഏഴല്ലൂർ കുന്നേൽ പരേതനായ ശങ്കരൻെറ ഭാര്യ ഗൗരി നാരായണൻ (87) നിര്യാതയായി. മക്കൾ: ശശി, സോമൻ, രാജൻ, വാസു, സന്തോഷ്, ജയൻ , ലാലു, ഓമന, മിനി, ബിന്ദു. മരുമക്കൾ: സുലോചന, ലൈല, മിനി, യമുന, പുഷ്പ, അമ്പിളി , ബിജി, മുരളി, സജി, രഞ്ജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.