യൗവനത്തില്‍ പട്ടാളത്തില്‍ ചേരാന്‍ പോയെങ്കിലും രാഷ്ട്രീയ ബന്ധമുള്ള ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ജോലി നഷ്ടപ്പെട്ടയാളാണ് സുധാകരന്‍. പട്ടാളക്കാരനായിെല്ലങ്കിലും പട്ടാളച്ചിട്ട വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹം പുലർത്തി. പട്ടാളച്ചിട്ടയാണ് സുധാകരനെ കോൺഗ്രസിലെ വ്യത്യസ്തനായ നേതാവാക്കിയത്. കോൺഗ്രസിൻെറ വിദ്യാർഥി സംഘടനയായ കെ.എസ്.യു വിൻെറ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-_1970 കാലഘട്ടത്തിൽ കെ.എസ്.യുവിൻെറ തലശ്ശേരി താലൂക്ക് കമ്മിറ്റി പ്രസിഡൻറായിരുന്നു. *1971-_'72-ൽ കെ.എസ്.യു(ഒ) സംസ്ഥാന ജനറൽ സെക്രട്ടറി. *1973-_'75-ൽ നാഷനൽ സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ (എൻ.എസ് (ഒ)) സംസ്ഥാന പ്രസിഡൻറ്. *1976-_'77-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്. * 1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചു. *1978-ൽ സംഘടനാ കോൺഗ്രസിൽനിന്ന് രാജിവെച്ച് ജനത പാർട്ടിയിൽ ചേർന്നു. *1978 മുതൽ 1981 വരെ ജനത പാർട്ടിയുടെ യൂത്ത് വിങ്ങായ യുവജനതയുടെ സംസ്ഥാന പ്രസിഡൻറ്. *1981-_'84 കാലഘട്ടത്തിൽ ജനത പാർട്ടി (ജി) വിഭാഗത്തിൻെറ സംസ്ഥാന ജനറൽ സെക്രട്ടറിയായി. *1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്. *1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. 1991ൽ അവസാനമായി നടന്ന കോൺഗ്രസിൻെറ സംഘടന െതരഞ്ഞെടുപ്പിൽ മത്സരിച്ച് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായി. *1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സി പ്രസിഡൻറായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സി.പിഎമ്മിനെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ കാഡർ സ്വഭാവത്തിലേക്ക് കൊണ്ടുവരുന്നതിൽ തുടക്കമിട്ടത് കെ.സുധാകരൻ ഡി.സി.സി പ്രസിഡൻറായിരുന്ന വേളയിലാണ്. *1991_-2001 കാലഘട്ടത്തിൽ യു.ഡി.എഫിൻെറ കണ്ണൂർ ജില്ല ചെയർമാനായി. *2018-_21 കെ.പി.സി.സി വർക്കിങ് പ്രസിഡൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.