കെ.ഡി.എച്ച്​ വില്ലേജ്​ സർവേ: അപ്പീലുകൾ മൂന്ന്​ മാസത്തിനകം തീർപ്പാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് വില്ലേജിൽ 2007ൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട അപ്പീലുകൾ മൂന്ന്​ മാസത്തിനകം തീർപ്പാക്കണമെന്ന്​ ഹൈകോടതി. 1971 ലെ കണ്ണൻ ദേവൻ ഹിൽസ് (ഭൂമി തിരിച്ചുപിടിക്കൽ) നിയമത്തിൽ പറയുന്ന തരത്തിലുള്ള സർവേ നടത്താതെ വ്യാജ പട്ടയം കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കാനുള്ള സർക്കാർ നടപടി ഫലപ്രദമല്ലെന്ന്​ ചൂണ്ടിക്കാട്ടി മൂന്നാറിലെ പബ്ലിക്​ ഇൻററസ്​റ്റ്​ ​െ​പ്രാട്ടക്​ഷൻ അസോസിയേഷൻ നൽകിയ ഹരജിയിലാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​ൻെറ ഉത്തരവ്​. നൂറു വർഷത്തിലേറെ പഴക്കമുള്ള സർവേ രേഖകളാണുള്ളതെന്നും ഇതി​ൻെറ അടിസ്ഥാനത്തിൽ വ്യാജ പട്ടയം ക​ണ്ടെത്തൽ അപാകതകൾ നിറഞ്ഞതാണെന്നുമാണ്​ ഹരജിയിലെ ആരോപണം. 2007ല്‍ സര്‍വേ തയാറാക്കിയെന്നായിരുന്നു സർക്കാർ വാദം. കേരള സർവേ ആൻഡ് ബൗണ്ടറീസ് നിയമമനുസരിച്ച് കണ്ണൻ ദേവൻ ഹിൽസി​ൻെറ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ 525 പരാതികൾ ലഭിച്ചതിൽ 426 എണ്ണം തീർപ്പാക്കി. അവശേഷിക്കുന്ന 99 പരാതികൾ ദേവികുളം സബ് കലക്ടർ അധ്യക്ഷനായ ഉപദേശക സമിതി പരിശോധിച്ച്​ വരികയാണ്. ഇൗ അപ്പീലുകളാണ് ബന്ധപ്പെട്ടവർക്ക്​ പറയാനുള്ളതു കൂടി കേട്ട് മൂന്നു മാസത്തിനകം തീർപ്പ് കൽപ്പിക്കാൻ നിർ​ദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.