സ്വകാര്യ ബസിടിച്ച് ട്രാൻസ്ഫോർമർ തകർന്നു

കളമശ്ശേരി: നിയന്ത്രണംവിട്ട സ്വകാര്യ ബസ്​ ട്രാൻസ്ഫോർമർ ഇടിച്ചുതകർത്തു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏലൂർ വടക്കുംഭാഗം മേത്താനം റോഡിൽ വൈകീട്ട് നാലരയോടെയാണ് അപകടം. എറണാകുളത്തുനിന്ന് ഏലൂർ മേത്താനം ഭാഗത്തേക്കുവന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസി​ൻെറ മുൻഭാഗവും ട്രാൻസ്ഫോർമറും തകർന്നു. ഇതേതുടർന്ന് ഏലൂർ വടക്കുംഭാഗത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.