ഒപ്പുശേഖരണം നടത്തി

മട്ടാഞ്ചേരി: പ്രതിദിനം നൂറുകണക്കിന് സാധാരണക്കാർ ആശ്രയിച്ചിരുന്ന കുരുവേലിപ്പടി മഹാരാജാസ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. കൗൺസിലർ ബാസ്​റ്റിൻ ബാബു ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. എ.എസ്. മുഹമ്മദ്, എച്ച്. നാസർ എന്നിവർ സംസാരിച്ചു. സി.കെ. മുഹമ്മദ് നവാസ് സ്വാഗതവും സലീം നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി മറ്റ് അധികൃതർ എന്നിവർക്ക് പരാതി സമർപ്പിക്കുമെന്ന് കൺവീനർ ടി.എം.എ. ലത്തീഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.