പാചകവാതക വിലവർധനക്കെതിരെ അടുപ്പുകൂട്ടി പ്രതിഷേധം

കളമശ്ശേരി: പാചകവാതക വിലവർധനക്കെതിരെ ഏലൂരിൽ മഹിള കോൺഗ്രസ് അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കളമശ്ശേരി നിയോജകമണ്ഡലം മഹിള കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ ഏലൂർ പാതാളം ജങ്​ഷനിലായിരുന്നു പ്രതിഷേധം. ബ്ലോക്ക് പ്രസിഡൻറ്​ ബിന്ദു രാജീവ്​ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ഇ.കെ. സേതു ഉദ്​ഘാടനം നിർവഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റുഖിയ ജമാൽ, ജില്ല സെക്രട്ടറി ഷൈജ ബെന്നി, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, സുജാത വേലായുധൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ വി.കെ. ഷാനവാസ്, ഏലൂർ നഗരസഭ പ്രതിപക്ഷ നേതാവ് പി.എം. അയൂബ്, സുനിത കാസിം സുജാത വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.