മെട്രോ വികസനം; വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്

കൊച്ചി: മെട്രോ റെയില്‍ കാക്കനാട്ടേക്ക്​ നീട്ടുമ്പോള്‍ കടകള്‍ നഷ്​ടമാകുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്​ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിവിധ യൂനിറ്റുകള്‍ സംയുക്തമായി ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്​ ഒന്നുവരെയാണ് കടകള്‍ അടക്കുന്നത്. വാഴക്കാല, പാലാരിവട്ടം, പാടിവട്ടം, കാക്കനാട് യൂനിറ്റുകളും മെട്രോ ആക്​ഷന്‍ കൗണ്‍സിലും കെട്ടിട-സ്ഥലമുടമകളും സംയുക്തമായി ചെമ്പുമുക്കില്‍നിന്ന്​ കലക്​ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധ റാലി ആക്​ഷന്‍ കൗണ്‍സില്‍ ചെയര്‍മാൻ ടി.ബി. നാസര്‍ നയിക്കും. കലക്ടറേറ്റിൽ നടക്കുന്ന പ്രതിഷേധ യോഗം പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഈ മാസം 11, 12 തീയതികളില്‍ വാഴക്കാല യൂത്ത് വിങ്​ യൂനിറ്റി​ൻെറയും വനിത വിങ്ങി​ൻെറയും നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നിരാഹാര സമരവും നടത്തും പരിപാടികൾ ഇന്ന് പാലാരിവട്ടം-ഇന്ധന വില വർധനയിൽ ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കാളവണ്ടി കെട്ടിവലിച്ച് പ്രതിഷേധം -11.00 കലൂര്‍ ഖാദി ടവര്‍- ഖാദി ഫാഷന്‍ സൻെറര്‍ ഉദ്ഘാടനം, മന്ത്രി ഇ.പി. ജയരാജൻ -ഉച്ചക്ക്​ 2.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.