ശബരിമല: കോൺഗ്രസി​േൻറത്​ ബഡായി -മന്ത്രി എം.എം. മണി

കൊച്ചി: ശബരിമല വിധി മറികടക്കാന്‍ കോണ്‍ഗ്രസ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്​ ബഡായിയാണെന്ന്​ മ​ന്ത്രി എം.എം. മണി. ഇത്​ ആളെ പറ്റിക്കാനാണ്​. ഇവർ എന്നും ഇങ്ങനെയല്ലേ. ശബരിമല വിഷയം സ്വബോധം ഉള്ളവരാരും ഇപ്പോള്‍ പറയില്ല. ജനങ്ങളെ കബളിപ്പിച്ച് നാല് വോട്ട് തട്ടാനുള്ള ശ്രമമാണിതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ അദ്ദേഹം മറുപടി നൽകി. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിത്​. അതിനെതിരെ നിയമം കൊണ്ടുവരുക എന്ന് പറഞ്ഞാല്‍ ബഡായി എന്നല്ലാതെ എന്ത് പറയാന്‍. ചെന്നിത്തലയെ പോലുള്ളവര്‍ക്കല്ലാതെ ഇതൊന്നും പറയാന്‍ പറ്റില്ല. സുപ്രീംകോടതി എന്താണോ പറയുന്നത് അത്​ നടപ്പാക്കാന്‍ രാഷ്​ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും യോഗംവിളിച്ച് നിലപാട് എടുക്കും. അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.