എ.പി. വര്‍ക്കി മിഷന് ആശുപത്രിയില്‍ ഹാര്‍ട്ട്കെയര്‍ സൻെറർ കൊച്ചി: സി.പി.എം സമുന്നത നേതാവായിരുന്ന എ.പി. വര്‍ക്കിയുടെ സ്മരണാര്‍ഥം ആരക്കുന്നത്ത് സ്ഥാപിച്ച എ.പി. വര്‍ക്കി മിഷന് ആശുപത്രിയില്‍ ഹാര്‍ട്ട് കെയര്‍ സൻെററിൻെറ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കിടത്തിച്ചികിത്സ കേന്ദ്രത്തിൻെറ നിര്‍മാണോദ്ഘാടനം ബി.പി.സി.എല്‍ എച്ച്.ആര് മാനേജര്‍ സമ്പത്ത്കുമാര്‍ നിര്‍വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന് അനുസ്മരണ പ്രഭാഷണം നടത്തി. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ആലുവ ബ്ലഡ് ബാങ്ക് മേധാവിയും ആശുപത്രി ഡയറക്ടറുമായ ഡോ. വിജയകുമാറിനെ ആദരിച്ചു. ചെയര്മാന് പി. രാജീവ്, വൈസ് ചെയര്മാന് ഡോ. എം.ഐ. ജുനൈദ് റഹ്മാന്, ട്രഷറര്‍ സി.എന്‍. സുന്ദരന്‍, ടെല്‍ക് ചെയര്മാന് എന്‍.സി. മോഹനന്, കൊച്ചിന് ഷിപ്യാഡ് സി.എം.ഡി മധു എസ്. നായര്‍, ഡോ. സജി സുബ്രഹ്മണ്യന്, ഡോ. വിജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം അനിത ടീച്ചര്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു പി. നായര്‍, പിറവം മുനിസിപ്പല്‍ ചെയര്പേഴ്സൻ ഏലിയാമ്മ ഫിലിപ്, എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡൻറ് ജയകുമാര്‍, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ബെന്നി, ആശുപത്രി സെക്രട്ടറി എം.ജി. രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ബി.പി.സി.എല്‍, കൊച്ചിന് ഷിപ്യാഡ്, സുഡ്കെമി ഇന്ത്യ, ടി.സി.സി, ജിയോജിത് ഫൗണ്ടേഷന്, കെ.എസ്.എഫ്.ഇ, ബിവറേജ് കോര്പറേഷന് എന്നിവയുടെ പൊതുനന്മ ഫണ്ടില്‍നിന്ന് ലഭിച്ച നാലുകോടിയില്‍പരം രൂപ െചലവിട്ടാണ് ഹാര്‍ട്ട് കെയര്‍ സൻെറർ നിർമിച്ചത്. 24 മണിക്കൂർ ഐ.സി.യു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ER A P Varkey Mission Hospital: ആരക്കുന്നം എ.പി. വര്‍ക്കി മിഷന് ആശുപത്രിയില്‍ സംഘടിപ്പിച്ച എ.പി. വര്‍ക്കി അനുസ്മരണ യോഗം ആശുപത്രി ചെയര്മാന് പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.