Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.പി. വര്‍ക്കി മിഷന്‍...

എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ ഹാര്‍ട്ട്കെയര്‍ സെൻറർ

text_fields
bookmark_border
എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ ഹാര്‍ട്ട്കെയര്‍ സൻെറർ കൊച്ചി: സി.പി.എം സമുന്നത നേതാവായിരുന്ന എ.പി. വര്‍ക്കിയുടെ സ്മരണാര്‍ഥം ആരക്കുന്നത്ത് സ്ഥാപിച്ച എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ ഹാര്‍ട്ട് കെയര്‍ സൻെററി​ൻെറ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതിയ കിടത്തിച്ചികിത്സ കേന്ദ്രത്തി​ൻെറ നിര്‍മാണോദ്ഘാടനം ബി.പി.സി.എല്‍ എച്ച്.ആര്‍ മാനേജര്‍ സമ്പത്ത്കുമാര്‍ നിര്‍വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ആലുവ ബ്ലഡ് ബാങ്ക്​ മേധാവിയും ആശുപത്രി ഡയറക്ടറുമായ ഡോ. വിജയകുമാറിനെ ആദരിച്ചു. ചെയര്‍മാന്‍ പി. രാജീവ്, വൈസ് ചെയര്‍മാന്‍ ഡോ. എം.ഐ. ജുനൈദ് റഹ്​മാന്‍, ട്രഷറര്‍ സി.എന്‍. സുന്ദരന്‍, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, കൊച്ചിന്‍ ഷിപ്​യാഡ്​ സി.എം.ഡി മധു എസ്. നായര്‍, ഡോ. സജി സുബ്രഹ്മണ്യന്‍, ഡോ. വിജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം അനിത ടീച്ചര്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ രാജു പി. നായര്‍, പിറവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ഏലിയാമ്മ ഫിലിപ്, എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡൻറ്​ ജയകുമാര്‍, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ്​ മറിയാമ്മ ബെന്നി, ആശുപത്രി സെക്രട്ടറി എം.ജി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബി.പി.സി.എല്‍, കൊച്ചിന്‍ ഷിപ്​യാഡ്​, സുഡ്‌കെമി ഇന്ത്യ, ടി.സി.സി, ജിയോജിത് ഫൗണ്ടേഷന്‍, കെ.എസ്.എഫ്.ഇ, ബിവറേജ് കോര്‍പറേഷന്‍ എന്നിവയുടെ പൊതുനന്മ ഫണ്ടില്‍നിന്ന്​ ലഭിച്ച നാലുകോടിയില്‍പരം രൂപ ​െചലവിട്ടാണ്​ ഹാര്‍ട്ട് കെയര്‍ സൻെറർ നിർമിച്ചത്​. 24 മണിക്കൂർ ഐ.സി.യു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്​റ്റി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ER A P Varkey Mission Hospital: ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച എ.പി. വര്‍ക്കി അനുസ്മരണ യോഗം ആശുപത്രി ചെയര്‍മാന്‍ പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story