കലക്​ടർ നിവേദനം നൽകി

പള്ളുരുത്തി: കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഇതര രോഗികൾക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. ബാബു കലക്​ടർക്ക് നിവേദനം നൽകി. കോവിഡ് രോഗനിർണയ ക്യാമ്പ് ആശുപത്രിയുടെ പിൻവശത്താണ് പ്രവർത്തിച്ചിരുന്നത്. ഇത് മുൻ വശത്തേക്ക് മാറ്റിയത് മൂലം സാധാരണ രോഗികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ ക്രമീകരണം മൂലം കുട്ടികൾക്കുള്ള വാക്സിനേഷൻ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അസൗകര്യം സൃഷ്​ടിച്ചു. ആശുപത്രിയോട് ചേർന്ന കമ്മ്യൂണിറ്റി ഹാളിൽ ഫസ്​റ്റ് ലൈൻ സൻെററിലെ പകുതിയോളം കിടക്കകൾ ഒഴിഞ്ഞു കിടപ്പുണ്ട്. കോവിഡ് ചികിത്സ ഇവിടേക്ക് മാറ്റി ആശുപത്രിയുടെ പ്രവർത്തനം സാധാരണനിലയിൽ പുനഃസ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവ​ശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.