Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 12:08 AM GMT Updated On
date_range 6 Feb 2021 12:08 AM GMTകലക്ടർ നിവേദനം നൽകി
text_fieldsbookmark_border
പള്ളുരുത്തി: കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഇതര രോഗികൾക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. ബാബു കലക്ടർക്ക് നിവേദനം നൽകി. കോവിഡ് രോഗനിർണയ ക്യാമ്പ് ആശുപത്രിയുടെ പിൻവശത്താണ് പ്രവർത്തിച്ചിരുന്നത്. ഇത് മുൻ വശത്തേക്ക് മാറ്റിയത് മൂലം സാധാരണ രോഗികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. പുതിയ ക്രമീകരണം മൂലം കുട്ടികൾക്കുള്ള വാക്സിനേഷൻ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അസൗകര്യം സൃഷ്ടിച്ചു. ആശുപത്രിയോട് ചേർന്ന കമ്മ്യൂണിറ്റി ഹാളിൽ ഫസ്റ്റ് ലൈൻ സൻെററിലെ പകുതിയോളം കിടക്കകൾ ഒഴിഞ്ഞു കിടപ്പുണ്ട്. കോവിഡ് ചികിത്സ ഇവിടേക്ക് മാറ്റി ആശുപത്രിയുടെ പ്രവർത്തനം സാധാരണനിലയിൽ പുനഃസ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story