കുണ്ടുംകുഴിയുമായി സ്വകാര്യ ബസ് സ്​റ്റാൻഡുകൾ

മൂവാറ്റുപുഴ: നഗരത്തി​ൻെറ സ്വകാര്യ ബസ് സ്​റ്റാൻഡുകൾ കുണ്ടുംകുഴിയുമായി. ആശ്രമം, മാർക്കറ്റ് ബസ് സ്​റ്റാൻഡുകളാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. നഗരത്തിലെ പ്രധാന സ്​റ്റാൻഡുകളിലൊന്നായ ആശ്രമം സ്​റ്റാൻഡിൽനിന്നാണ്​ തൊടുപുഴ, കോതമംഗലം, പെരുമ്പാവൂർ, കാളിയാർ, കോലഞ്ചേരി ഭാഗങ്ങളിലേക്കും ഉൾഗ്രാമങ്ങളിലേക്കും ബസുകൾ പുറപ്പെടുന്നത്‌. നിരവധി വ്യാപാരസ്ഥാപനങ്ങളും ഇതിനടുത്തുണ്ട്. കോതമംഗലം, പെരുമ്പാവൂർ, തൊടുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ ഇവിടെയാണ് നിർത്തുന്നത്. നഗരത്തിലെത്തുന്ന എല്ലാ ബസുകളും ഇവിടെ കയറണമെന്ന് നിർബന്ധമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ആശ്രമം ബസ് സ്​റ്റാൻഡിൽ ഒട്ടേറെ പരാധീനതകളുണ്ടെന്ന​ പരാതികൾക്കിടെയാണ് സ്​റ്റാൻഡിലേക്ക് കയറാൻപോലും കഴിയാത്ത വിധമുള്ള കുഴികൾ. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ ടാറിങ് നടത്തിയെങ്കിലും താമസിയാതെ വീണ്ടും കുഴിയായിരിക്കുകയാണ്. സമാന അവസ്ഥയാണ് മാർക്കറ്റ് സ്​റ്റാൻഡിലും. ആക്രിവാഹനങ്ങൾകൊണ്ട് പരിസരമാകെ നിറഞ്ഞുകിടക്കുന്ന മാർക്കറ്റ് സ്​റ്റാൻഡ്​​ തകർന്നനിലയിലാണ്. EM Mvpa BUS STAND ആശ്രമം ബസ് സ്​റ്റാൻഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.