മൂവാറ്റുപുഴ: നഗരത്തിൻെറ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കുണ്ടുംകുഴിയുമായി. ആശ്രമം, മാർക്കറ്റ് ബസ് സ്റ്റാൻഡുകളാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. നഗരത്തിലെ പ്രധാന സ്റ്റാൻഡുകളിലൊന്നായ ആശ്രമം സ്റ്റാൻഡിൽനിന്നാണ് തൊടുപുഴ, കോതമംഗലം, പെരുമ്പാവൂർ, കാളിയാർ, കോലഞ്ചേരി ഭാഗങ്ങളിലേക്കും ഉൾഗ്രാമങ്ങളിലേക്കും ബസുകൾ പുറപ്പെടുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളും ഇതിനടുത്തുണ്ട്. കോതമംഗലം, പെരുമ്പാവൂർ, തൊടുപുഴ ഭാഗത്തുനിന്നുള്ള ബസുകൾ ഇവിടെയാണ് നിർത്തുന്നത്. നഗരത്തിലെത്തുന്ന എല്ലാ ബസുകളും ഇവിടെ കയറണമെന്ന് നിർബന്ധമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ആശ്രമം ബസ് സ്റ്റാൻഡിൽ ഒട്ടേറെ പരാധീനതകളുണ്ടെന്ന പരാതികൾക്കിടെയാണ് സ്റ്റാൻഡിലേക്ക് കയറാൻപോലും കഴിയാത്ത വിധമുള്ള കുഴികൾ. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇവിടെ ടാറിങ് നടത്തിയെങ്കിലും താമസിയാതെ വീണ്ടും കുഴിയായിരിക്കുകയാണ്. സമാന അവസ്ഥയാണ് മാർക്കറ്റ് സ്റ്റാൻഡിലും. ആക്രിവാഹനങ്ങൾകൊണ്ട് പരിസരമാകെ നിറഞ്ഞുകിടക്കുന്ന മാർക്കറ്റ് സ്റ്റാൻഡ് തകർന്നനിലയിലാണ്. EM Mvpa BUS STAND ആശ്രമം ബസ് സ്റ്റാൻഡ്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 12:02 AM GMT Updated On
date_range 2021-01-29T05:32:24+05:30കുണ്ടുംകുഴിയുമായി സ്വകാര്യ ബസ് സ്റ്റാൻഡുകൾ
text_fieldsNext Story