തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ

കൊ​ച്ചി: ന​ടു​റോ​ഡി​ൽ ബൈ​ക്ക് വ​ച്ച​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്‌ ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി റി​മാ​ൻ​ഡി​ൽ.

ത​മ്മ​നം എ.​കെ.​ജി കോ​ള​നി​യി​ൽ കു​മാ​ര​ന്റെ മ​ക​ൻ മ​നി​ൽ​കു​മാ​റി​നെ (മ​നീ​ഷ്-34) കൊ​ല​പ്പെ​ടു​ത്തി​യ എ.​കെ.​ജി കോ​ള​നി പു​ത്ത​ൻ​വീ​ട്ടി​ൽ ജി​തേ​ഷി​നെ (34) യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങും. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

കു​ത്തേ​റ്റ്‌ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​നീ​ഷി​ന്റെ സു​ഹൃ​ത്ത്‌ എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ പൂ​ന​ത്തി​ൽ വീ​ട്ടി​ൽ അ​ജി​ത് ആ​ന്റ​ണി​യു​ടെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ടു. ശ​സ്‌​ത്ര​ക്രി​യ​ക്ക്‌ ശേ​ഷം ഇ​യാ​ളെ വാ​ർ​ഡി​ലേ​ക്ക്‌ മാ​റ്റി. കൊ​ല്ല​പ്പെ​ട്ട മ​നീ​ഷി​ന്റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.

Tags:    
News Summary - Murder in Thammanam -Accused in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.