കുഫോസിൽ എം.എസ്​സി സ്‌പോട്ട് അഡ്മിഷന്‍ നാളെ

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആൻഡ്​ ടെക്‌നോളജിയില്‍ എം.എസ്​സി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് വെള്ളിയാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എര്‍ത്ത് സയന്‍സ്, ഫുഡ് സയന്‍സ് ആൻഡ്​​ ടെക്‌നോളജി, മറൈന്‍ ബയോളജി, മറൈന്‍ കെമിസ്ട്രി, മറൈന്‍ മൈക്രോ ബയോളജി, ഫിസിക്കല്‍ ഓഷ്യനോഗ്രഫി, ബയോടെക്‌നോളജി എന്നീ എം.എസ്എസി കോഴ്‌സുകളിലാണ് ഒഴിവ്​. കുഫോസി​ൻെറ പി.ജി പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10ന് പനങ്ങാട് പ്രധാന കാമ്പസിലെ സ്‌കൂള്‍ ഓഫ് ഓഷ്യന്‍ സയന്‍സ് ആൻഡ്​​ ടെക്‌നോളജിയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ പ്രോസ്പെക്ടസില്‍ പറഞ്ഞ ഫീസ് ബാങ്ക് ട്രാന്‍സ്ഫറായി അടക്കണം. വിവരങ്ങൾക്ക്​: www.kufos.ac.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.