പിറവത്ത് നിർമലനഗരം പദ്ധതിക്ക്​ തുടക്കമായി

പിറവം: നിർമലനഗരം പദ്ധതി ലക്ഷ്യമാക്കി ശുചീകരണത്തൊഴിലാളികളെയും ഹരിതകർമ സേനയെയും ഉൾപ്പെടുത്തി പുതിയ പദ്ധതിക്ക്​ തുടക്കമായി. ഒരുവർഷം നീളുന്ന ഹരിതജീവനം 2021 എന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു കെ. തമ്പി, ഒ.വി. മാലിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എസ്. ഉമേഷ്, എം.എൻ. ധൻരാജ്, വ്യാപാരി വ്യവസായി പ്രതിനിധി വി.ആർ. സോമൻ എന്നിവർ പങ്കെടുത്തു. Em PRM Choooooool പിറവം നഗരസഭയിൽ ആരംഭിച്ച നിർമലനഗരം പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീളുന്ന പ്രവർത്തനത്തിന്​ തുടക്കംകുറിച്ച് നഗരസഭ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ്പും വൈസ് ചെയർമാൻ കെ.പി. സലീമും ശുചീകരണ പ്രവർത്തനത്തിന്​ ചൂലെടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.