പൊല്യൂഷനും ഉൾപ്പെടുത്തി; 'എം പരിവാഹൻ' സമ്പൂർണം

കാക്കനാട്: പൊല്യൂഷൻ സർട്ടിഫിക്കറ്റുകൂടി ഉൾപ്പെടുത്തിയതോടെ എം പരിവാഹൻ ആപ്ലിക്കേഷൻ സമ്പൂർണമായി. വാഹനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഈ ആപ്​ വഴ​ി ഉപയോഗിക്കാം. വാഹനരേഖകൾ കൈയിൽ സൂക്ഷിക്കുന്നത്​ ഒഴിവാക്കാനും സാധിക്കും. എം പരിവാഹൻ ആപ്ലിക്കേഷനിൽ നേര​േത്ത മുതൽ ഡിജിറ്റൽ രേഖകൾ ലഭ്യമായിരുന്നു. എന്നാൽ, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയിരുന്നില്ല. ഇതി​ൻെറ ഡിജിറ്റൽ പകർപ്പുകൂടിയാണ് ഉൾപ്പെടുത്തിയത്. ഇതോടെ പരിശോധനസമയത്ത് ആപ്പിൽനിന്ന് വാഹനത്തി​ൻെറ വെർച്വൽ ആർ.സി കാണിച്ചാൽ മതിയാകുന്നതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആർ.ടി ഓഫിസിന് കീഴിലെ പുക പരിശോധനകേന്ദ്രങ്ങളെ മോട്ടോർ വാഹന വകുപ്പി​ൻെറ ഏകീകൃത സോഫ്റ്റ്‌വെയറായ വാഹനുമായി ബന്ധിപ്പിച്ചാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.