കൊച്ചി: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ വ്യവസായ വകുപ്പിന് കീഴിലെ കേരള ഓട്ടോ മൊബൈല്‍സ് ഇ- ഓട്ടോറിക്ഷ വാങ്ങാൻ വായ്പ നല്‍കുന്നു. മൂന്നുലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക് ആറുശതമാനമാണ് പലിശ. 30,000 രൂപ സബ്‌സിഡി ലഭിക്കും. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ് ചെയ്യുന്ന ഒരുബാറ്ററിയില്‍നിന്ന് 80 മുതല്‍ 90 കി.മീ. വരെ മൈലേജ് ലഭിക്കും. ജില്ലയിലെ 18നും 55നും ഇടയില്‍ പ്രായമുള്ള പട്ടികജാതി-വര്‍ഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 3.50 ലക്ഷം കവിയരുത്. ഫോൺ: 0484 2302663, 9400068507. പ്രമാണ പരിശോധന കൊച്ചി: കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി ടൈപിസ്റ്റ് (കാറ്റഗറി നമ്പര്‍ 84/2018) തസ്തികയിലേക്ക് പി.എസ്.സി എറണാകുളം മേഖല ഓഫിസില്‍ പ്രമാണ പരിശോധന നവംബര്‍ ഒമ്പത്, 10 തീയതികളില്‍ നടത്തും. കെ ടെറ്റ്; സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്നുമുതല്‍ കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ കെ ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ നാല് മുതല്‍ 18 വരെ ജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടക്കും. കാറ്റഗറി മൂന്ന്: നവംബര്‍ നാലു മുതല്‍ ആറു വരെ രാവിലെ 10.30 വരെ. കാറ്റഗറി രണ്ട്: നവംബർ ഒമ്പതുമുതല്‍ 11 വരെ രാവിലെ 10.30 മുതല്‍ 3.30 വരെ. കാറ്റഗറി ഒന്നും നാലും: നവംബർ 12 മുതല്‍ 13 വരെ രാവിലെ 10.30 മുതല്‍ 3.30 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.