തൃപ്പൂണിത്തുറ: എരൂർ സൗത്ത് പേട്ടയിൽ ബസ് സ്റ്റോപ്പിന് സമീപം രണ്ടു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും അടച്ചിട്ട ഡോ. സുകുമാരൻ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ പൊതുജനാവശ്യത്തിന്തുറന്നുകൊടുക്കണമെന്ന് ട്രൂറ എരൂർ മേഖല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ പ്രദേശത്തെ തകർന്ന പള്ളിപ്പാനം കനാൽ റോഡ്, മഞ്ഞേലി പാടം റോഡ്, ഏലുമന റോഡ് തുടങ്ങിയവ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഡോക്ടറേറ്റ് നേടിയവരെയും മാലിന്യമുക്ത ഭാരതം എന്ന സന്ദേശം ഉയർത്തി 100 കിലോമീറ്റർ അൾട്ര മാരത്തൺ പൂർത്തിയാക്കിയ ദീപക് ഷേണായിയെയും ആദരിച്ചു. എരുർ മേഖല പ്രസിഡന്റ് വി.ജി. മുരളികൃഷ്ണദാസ് ആധ്യക്ഷതവഹിച്ച യോഗം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി എം. മാധവൻകുട്ടി (പ്രസി), ടി. ശശിധരൻ നായർ, കെ. രാമചന്ദ്രൻ നായർ, ബാലകൃഷണൻ എം (വൈസ് പ്രസിഡന്റുമാർ), സേതുമാധവൻ മൂലേടത്ത് (സെക്ര), ശിവാനന്ദൻ.കെ, വിശ്വംഭരൻ.എം, ശ്രീകുമാർ.കെ.ജി (ജോ. സെക്ര), ദീപക് ഷേണായി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. EC-TPRA-2 Trura ട്രൂറ എരൂർ മേഖല വാർഷിക സമ്മേളനം ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.