പറവൂർ: നവീകരിച്ച കൊട്ടുവള്ളിക്കാട് ആറാട്ട് കടവും മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമകേന്ദ്രവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ് അധ്യക്ഷതവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് സഹായകരമാകുന്നതിന് കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭ സൗജന്യമായി നൽകിയ 13.5 സെന്‍റ് സ്ഥലത്ത് 18.39 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്. സഭക്ക് കീഴിലുള്ള ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നടക്കുന്നതും കൊട്ടുവള്ളിക്കാട് ജലോത്സവ ഫിനിഷിങ് പോയന്‍റും ഈ കടവാണ്. രക്ഷിത് സേനാംഗങ്ങൾക്ക് ടി.എസ്. ഷൈലന്‍റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകി. EA PvR naveekaricha 5 കൊട്ടുവള്ളിക്കാട്ടിലെ നവീകരിച്ച ആറാട്ടുകടവും മത്സ്യത്തൊഴിലാളികളുടെ വിശ്രമകേന്ദ്രവും സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.