ഭക്ഷ്യസുരക്ഷ അതോറിറ്റി സെന്‍ട്രല്‍ അ​ഡ്വൈസറി കമ്മിറ്റി എറണാകുളത്ത്

കൊച്ചി: കേരള ഭക്ഷ്യസുരക്ഷ കമീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ 37ാമത് സെൻട്രൽ അ​ഡ്വൈസറി കമ്മിറ്റി യോഗം എറണാകുളത്ത്​ 23, 24 തീയതികളിൽ നടക്കും. ഇത്തരത്തിലൊരു യോഗത്തിന് ആദ്യമായാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടവരെയും നിയമ നിർമാണ മേഖലയെയും സംയോജിപ്പിച്ച്​ നയപരമായ നിർദേശങ്ങൾ ഭക്ഷ്യ ഗുണനിലവാര അതോറിറ്റിക്കു നൽകുക എന്നതാണ് യോഗലക്ഷ്യം. ഭക്ഷ്യസുരക്ഷ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ എറണാകുളം സെന്റ് തെരേസാസ് കോളജുമായി സഹകരിച്ച് ലുലു മാളിൽ 22ന് വൈകീട്ട് ഏഴിന് ഫ്ലാഷ്​മോബ് സംഘടിപ്പിക്കും. 24ന് രാവിലെ ഏഴിന് രാജേന്ദ്ര മൈതാനിയിൽനിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിൽ സമാപിക്കുന്ന ഭക്ഷ്യസുരക്ഷ ബോധവത്​കരണ റാലിയും നടത്തും. 24ന് വൈകീട്ട് 7.30ന് ഈറ്റ് റൈറ്റ് മേളയും ബാൻഡ്​ ഷോയും മറൈൻഡ്രൈവിൽ നടത്തുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.