സത്രം കാണാൻ പോയ വിനോദസഞ്ചാരി വഴിയിൽ മരിച്ചു

കുമളി: പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമായ സത്രത്തിലെ കാഴ്ചകൾ കാണാൻ ജീപ്പിൽ പോയ വിനോദസഞ്ചാരി യാത്രാമധ്യേ കുഴഞ്ഞുവീണ്​ മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തമിഴ്നാട് തൃശ്ചിനാപ്പള്ളി വയലൂർ സ്വദേശിനി തമിഴ്​മണിയാണ്​ (67) മരിച്ചത്. മകനും മരുമകൾക്കുമൊപ്പം കുമളിയിൽനിന്നാണ് ഇവർ വണ്ടിപ്പെരിയാർ സത്രത്തിലേക്ക് ജീപ്പിൽ പുറപ്പെട്ടത്. വഴിമധ്യേ ജീപ്പിൽനിന്ന്​ ഇറങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസ് നടപടി പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാട്ടിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.