കൊച്ചി: ആഗോള നഗരമായി വളരുന്ന കൊച്ചിയില്‍ നഗരാസൂത്രണം അത്യാവശ്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന ബോധി -2022 ദേശീയ അര്‍ബന്‍ കോണ്‍ക്ലേവിൻെറ ലോഗോ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കോണ്‍ക്ലേവിൻെറ വിഷയാവതരണം നടത്തി. ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള ലോഗോ പ്രദര്‍ശിപ്പിച്ചു. ജി.സി.ഡി.എ സെക്രട്ടറി അബ്ദുല്‍ മാലിക്, ചീഫ് ടൗണ്‍ പ്ലാനര്‍ എം.എം. ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ ബോള്‍ഗാട്ടി പാലസിലാണ് ദേശീയ കോണ്‍ക്ലേവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.