മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂളിൽ പ്രധാനാധ്യാപിക ജോളി ഭാസ്കർ ദേശീയ പതാക ഉയർത്തി. ടി.ഡി. ഹൈസ്കൂളിൽ പ്രധാനാധ്യാപിക ആശ ജി. പൈ ദേശീയ പതാക ഉയർത്തി. സ്കൂൾ മാനേജർ ജഗനാഥ് ഷേണായി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ പ്രിൻസിപ്പൽ ബിജു ഈപ്പൻ, പ്രധാനാധ്യാപിക കെ.കെ. സീമ എന്നിവർ ദേശീയ പതാക ഉയർത്തി. വിദ്യാർഥികളുടെ റാലി ശ്രീധർമ പരിപാലന യോഗം പ്രസിഡന്‍റ് സി.ജി. പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു. ബിലാൽ മസ്ജിദിന് മുന്നിൽ ബിലാൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.എസ്. മുഹമ്മദ് ദേശീയ പതാക ഉയർത്തി. കൗൺസിലർ ബാസ്റ്റിൻ ബാബു, സിറാജുദ്ദീൻ മൗലവി, ടി.എം.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി ഇക്ബാൽ ലൈബ്രറിയിൽ പ്രസിഡന്‍റ് ഷിറാസ് അൻവർ ദേശീയ പതാക ഉയർത്തി. സിനിമ സംവിധായകൻ ആദം അയ്യൂബ് സന്ദേശം നൽകി. സെക്രട്ടറി ഈസ ഗഫാർ ,അസീസ് ഇസ്ഹാഖ്, അൻസാർ ഷുക്കൂർ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കരുവേലിപ്പടി യൂനിറ്റ് നേതൃത്വത്തിൻ വി.എസ്. ഖാലിദ് ദേശീയ പതാക ഉയർത്തി. സി.കെ. മുഹമ്മദ് നവാസ്, കെ.കെ. അഷറഫ് എന്നിവർ സംസാരിച്ചു.. വോയ്സ് ഓഫ് കൊച്ചി ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് സലീം ഷുക്കൂർ പതാക ഉയർത്തി. രക്ഷാധികാരി കെ.കെ. ഇക്ബാൽ അധ്യക്ഷത വഹിച്ചു. കൊച്ചി തക്യാവ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ കൗൺസിലർ ബാസ്റ്റിൻ ബാബു പതാക ഉയർത്തി. സിനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കപ്പലണ്ടി മുക്ക് കവലയിൽ പ്രസിഡന്‍റ് വി.ജെ. ഹൈസന്ത് ദേശീയ പതാക ഉയർത്തി, സെക്രട്ടറി, വി.വൈ. നാസർ സന്ദേശം നൽകി. കവയിത്രി സുൽഫത്ത് ബഷീർ, കെ.ജെ. പോൾ, കെ.എച്ച്. ഖാലിദ്, ക്യാപ്റ്റൻ മോഹൻദാസ്, കെ.ജെ. ആന്‍റണി, ടി.പി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. കൊച്ചങ്ങാടി അൽ മദ്റസത്തുൽ നൂരിയ്യയിൽ പ്രസിഡന്റ് കെ.എച്ച്. ഖാലിദ് പതാക ഉയർത്തി. ഫോർട്ട്കൊച്ചി ഒന്നാം ഡിവിഷൻ കമ്മിറ്റിയും കുരീത്തറ ഫൗണ്ടേഷനും സംയുക്തമായി ഇന്ത്യൻ നേവിയുടെ സഹകരണത്തോടെയാണ് ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 പേർ ചേർന്ന് 75 ദേശീയ പതാകകൾ ഉയർത്തിയത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ പി. വിഷ്ണുരാജ് സന്ദേശം നൽകി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷറഫ്, പി.എം. സുബൈർ എന്നിവർ സംസാരിച്ചു. കോർണേഷൻ ക്ലബിൻെറ നേതൃത്വത്തിൽ പ്രസിഡന്‍റ് ജുനൈദ് സുലൈമാൻ ദേശീയ പതാക ഉയർത്തി. സെക്രട്ടറി വിശ്വനാഥ് അഗർവാൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. യോഗേഷ് ശർമ, നന്ദകുമാർ, ടി.എം. ബഷീർ, പി.എ. അജീഷ് ,സി.ഡി. അംബ്രോസ്, സി.എ. സലാം, സി.എ. സക്കരിയ, ടി.എ. താജുദ്ദീൻ എന്നിവർ സംസാരിച്ചു. പനയപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്‍റ് പി.എം. അസ്ലം പതാക ഉയർത്തി. എം.എ. മുഹമ്മദാലി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രസിഡന്‍റ് കെ.വി. തോമസ് പതാക ഉയർത്തി. എ.എസ്.ജോൺ സന്ദേശം നൽകി. പനയപ്പിള്ളി ആണ്ടി ആചാരി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ കൗൺസിലർ എം. ഹബീബുല്ല പതാക ഉയർത്തി. പ്രസിഡന്‍റ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ഖാൻ സന്ദേശം നൽകി. ചിത്രം. ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ ഹൈബി ഈഡൻ എം.പിയടക്കം 75 പേർ ദേശീയ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.