പേവിഷബാധയേറ്റ അന്തർസംസ്ഥാന തൊഴിലാളി മരിച്ചു

ഗാന്ധിനഗർ (കോട്ടയം): പേവിഷബാധയേറ്റ്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവൻ ബറുവയാണ്​ (39) വെള്ളിയാഴ്ച രാവിലെ 11ന്​ മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടത്. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ ചാടിപ്പോയ ഇയാളെ പിന്നീട് പൊലീസ്​ സാഹസികമായി പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തെരുവ്​നാ​യുടെ കടിയേറ്റ്​ കോട്ടയം ജില്ല ആശുപത്രിയിൽ ചികിത്സയിലിരുന്ന ജീവൻ ബറുവയെയും രണ്ട്​ സുഹൃത്തുക്കളെയും ബുധനാഴ്ചയാണ്​ വിദഗ്​ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്​. തുടർപരിശോധനയിൽ ബറുവക്ക്​ പേ വിഷബാധ സ്ഥിരീകരിച്ചു. ഇതിനിടെ രാത്രി 12.30 ന് ഇവർ ആശുപത്രിയിൽനിന്ന്​ ചാടിപ്പോയി. വ്യാഴാഴ്ച രാവിലെ 6.30ന് കുടമാളൂർ ഹൈസ്കൂൾ ജങ്​ഷൻ ഭാഗത്തുനിന്ന്​ ഇവരെ പൊലീസ്​ കണ്ടെത്തി വീണ്ടും മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലേക്ക്​ മാറ്റി. സുഹൃത്തുക്കൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്​. ജീവൻ ബറുവയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്​ മാറ്റി. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റ്​മോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻ ബറുവയുമായി ഇടപഴകിയവർക്ക്​ പ്രതിരോധ വാക്സിൻ നൽകി. പടം KTD JEEVAN BARUVA -39

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.