ആലപ്പുഴ: സമരംകഴിഞ്ഞ് വീട്ടിലെത്തിയ കേരള കോൺഗ്രസ് (എം) നേതാവ് കുഴഞ്ഞുവീണ് മരിച്ചു. പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയര്‍മാനും കേരള കോണ്‍ഗ്രസ് (എം) ജില്ല കമ്മിറ്റിയംഗവുമായ ആലപ്പുഴ പള്ളാത്തുരുത്തി വാര്‍ഡ് മുക്കത്തുവീട്ടില്‍ മുക്കംബേബിയാണ് (68) മരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് ബുധനാഴ്ച രാവിലെ നടത്തിയ ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫിസ് ധർണയിൽ ബേബി പങ്കെടുത്തിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഹ്റുട്രോഫി വള്ളംകളിയുടെ കോഓഡിനേറ്റര്‍, എക്സിക്യൂട്ടിവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. മാതാവ്: മറിയാമ്മ. പിതാവ്: എം.ജെ. വര്‍ഗീസ്. സഹോദരങ്ങള്‍: ജോസ്, ബേബിച്ചന്‍, റോസമ്മ, മാത്യു, ജോണിമുക്കം (സംസ്ഥാന സെക്രട്ടറി, കേരള കോൺഗ്രസ് -ബി), പരേതരായ തോമസ്, സിബിച്ചന്‍. സംസ്കാരം വെള്ളിയാഴ്ച 2.30ന് പഴവങ്ങാടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ. ------ ചിത്രം..ftp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.