അധികലാഭം വാഗ്​ദാനം ​ചെയ്ത്​ തട്ടിപ്പ്​: പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

ചെങ്ങന്നൂർ: ഓഹരിവിപണിയിൽ 10 ശതമാനം പലിശയും ലാഭവിഹിതവും വാഗ്ദാനം നൽകി യുവാവിൽനിന്ന്​ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പുറമുറ്റം പടുതോട് കാവുങ്കൽ വീട്ടിൽ അജീഷ് ബാബുവിനെ (42) അറസ്റ്റ് ചെയ്​തു. 2020 സെപ്റ്റംബറിൽ ബാങ്ക് വഴിയാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖത്തിൽ വിഷ്ണു കെ.പത്മനാഭനിൽനിന്ന് പണം കൈപ്പറ്റിയത്. അജീഷിനോട് പലവട്ടം പണം ആവശ്യപ്പെട്ടിട്ടും തിരികെ കിട്ടാതെ വന്നപ്പോഴാണ് വിഷ്ണു പൊലീസിൽ പരാതി നൽകിയത്. കോയിപ്പുറത്ത് സമാനമായ രീതിയിൽ 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കുന്നു. ഓഹരിവിപണിയിൽ നിക്ഷേപിച്ച് ട്രേഡിങ്ങിലൂടെ പലിശയും കമീഷനുമടക്കം കൂടുതൽ ലാഭവിഹിതം നേടിത്തരാമെന്ന് പറഞ്ഞാണ് വിഷ്ണുവിനെ സ്വാധീനിച്ചത്. തുടർന്ന് വിഷ്ണു കെ.പത്മനാഭന്റെ പക്കൽനിന്ന് 18 ലക്ഷത്തിലേറെ രൂപയാണ് അജീഷ്ബാബു തട്ടിയെടുത്തത്. 2020 സെപ്റ്റംബർ മുതൽ തുടർച്ചയായി ചില മാസങ്ങളിൽ വിഷ്​ണുവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണ് അജീഷിന് പണം കൈമാറിയത്. എന്നാൽ, വാഗ്ദാനപ്രകാരം ലാഭവിഹിതമൊന്നും തിരികെ ലഭിക്കാതായതോടെ വിഷ്ണു ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതി അജീഷ് നേരത്തേ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിൽ പിന്നീട് ജാമ്യം നേടിയിരുന്നു. പുറമറ്റം കവുങ്ങുംപ്രയാർ ചിറക്കടവ് സിബി കുട്ടപ്പനെ സമാന രീതിയിൽ കബളിപ്പിച്ച് 32 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോട്ടോ : പ്രതി- അജീഷ് ബാബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.