'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി തുടങ്ങി

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തിനി ഗോപകുമാർ പച്ചക്കറിതൈകളും വൈസ് പ്രസിഡന്‍റ്​ പി.പി. അരൂഷ് തെങ്ങിൻ തൈകളും വിതരണം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സമീറ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കമല സദാനന്ദൻ, പി.വി. മണി എന്നിവർ സംസാരിച്ചു. ചിത്രം EA PVR chittatukara 3 ചിറ്റാറ്റുകര പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ജൈവ പച്ചക്കറിത്തൈകളുടെ വിതരണം പ്രസിഡന്‍റ്​ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.