മിന്നൽ പരിശോധനയുമായി എക്സൈസ് ഇറങ്ങുന്നു

കൊച്ചി: ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കാൻ സംയുക്ത പരിശോധനയുമായി എക്‌സൈസ്. ഇതി‍ൻെറ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. സെപ്റ്റംബർ 12ന്​ രാത്രി 12 വരെയുള്ള ഓണം സ്‌പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലതലത്തിൽ എക്‌സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക്​ കൺട്രോൾ റൂമിൽ അറിയിക്കാം. പരാതികളിൽ മിന്നൽ പരിശോധന നടത്താൻ രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലും വ്യാജമദ്യ ഉപാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, ഡ്രഗ്‌സ്, ഫുഡ് ആൻഡ്​ സേഫ്റ്റി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനയും നടക്കും. രാത്രികാല പട്രോളിങ്​, വാഹന പരിശോധന എന്നിവക്ക്​ പ്രത്യേക സംഘം ഉണ്ടാകും. സെപ്റ്റംബർ 12 വരെ നീളുന്ന സ്‌പെഷൽ ഡ്രൈവി‍ൻെറ ഭാഗമായി എല്ലാ അബ്കാരി, നാർകോട്ടിക്, എം ആൻഡ്​ ടി.പി എന്നീ ലൈസൻസ്​ഡ്​ സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.