വിശ്വാസ സംരക്ഷണ മഹാസംഗമത്തിന്​ പിന്തുണ -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: ആര്‍ച്ബിഷപ് ആന്‍റണി കരിയിലിനെ നിര്‍ബന്ധിതമായി സ്ഥാനത്യാഗം ചെയ്യിപ്പിച്ച സിറോമലബാര്‍ സിനഡിന്‍റെ നടപടിയെ ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാനസമിതി അപലപിച്ചു. സിനഡിന്‍റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഏഴിന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ മഹാസംഗമത്തിന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. കൂനന്‍കുരിശ്​സത്യത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായി സംഗമം മാറുമെന്നും ഇതില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് സ്വയംതിരുത്തി മുന്നോട്ടുപോകാൻ സഭാനേതൃത്വം തയാറായില്ലെങ്കില്‍ മേലധ്യക്ഷര്‍ ഇല്ലാത്ത സഭയായി വിശ്വാസസമൂഹത്തിന് മാറേണ്ടിവരുമെന്നും കൗണ്‍സില്‍ ഓര്‍മിപ്പിച്ചു. പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജേക്കബ് മാത്യു ജോസഫ് വെളിവില്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് കട്ടിക്കാരന്‍, ആന്‍റൊ കൊക്കാട്ട്, സ്റ്റാന്‍ലി പൗലോസ്, വി.ജെ. പൈലി, പി.ജെ. മാത്യു, ബാബു ഈരത്ത, ജോസഫ് സയോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.