പ്രതിഷേധ മാർച്ച് നടത്തി

പള്ളിക്കര: മാർച്ച് 28, 29 തീയതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ പിടിച്ചു​വെച്ച എട്ടുദിവസത്തെ വേതനം തിരികെനൽകണമെന്ന്​ ആവശ്യപ്പെട്ട് കേരള ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂനിയൻ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ റിഫൈനറി ഗേറ്റിലേക്ക് . പ്രതിഷേധ മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് കൊച്ചി റിഫൈനറി തൊഴിലാളികളുടെ പ്രത്യാഭിവാദ്യപ്രകടനവും നടന്നു. റിഫൈനറി ഗേറ്റിൽ നടന്ന പ്രതിഷേധയോഗത്തിൽ സി.ഐ.ടി.യു ജില്ല ജോയിന്‍റ്​ സെക്രട്ടറി എം.ജി. അജി, എം.ബി. മനോജ്, സി.കെ. ജോൺസ്, ടി.എ. അൻവർ, എസ്. അനൂപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.