'വല്ലം പഴയ പാലം പുനര്‍നിര്‍മിക്കണം'

പെരുമ്പാവൂർ: വല്ലം പഴയ പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പെരുമ്പാവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. വർഷങ്ങളായി ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ അടച്ചിടുകയും രണ്ടു വർഷം മുമ്പ് പുനർനിർമിക്കാൻ പാലം പൊളിച്ചുനീക്കുകയും ചെയ്തതിനു ശേഷം നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി സ്തംഭിച്ചിരിക്കുകയാണ്. എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മനാഫ് ഓടക്കാലി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് കാഞ്ഞിരക്കാട്, സെക്രട്ടറി അനസ് പാറപ്പുറം എന്നിവർ സംസാരിച്ചു. em pbvr 2 Dharna എസ്.ഡി.പി.ഐ പെരുമ്പാവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.