കായലിലെ ചളിയുമായി ഇടക്കൊച്ചിയിൽ വീണ്ടും ബാർജെത്തി

പള്ളുരുത്തി: കായലിൽനിന്ന് കോരിയെടുത്ത എക്കലും ചളിയുമായി ഇടക്കൊച്ചിയിൽ വീണ്ടും ബാർജെത്തിയത് പ്രതിഷേധത്തിനിടയാക്കി. മാസങ്ങൾക്ക് മുമ്പും ബാർജിൽ കൊണ്ടു വന്ന ചളി കായലിൽ നിക്ഷേപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നിലനിൽക്കെയാണ് വീണ്ടും ചളിയുമായി ബാർജെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സ്ഥലത്തോട് ചേർന്നുള്ള കായൽപ്രദേശത്താണ് നിലവിൽ ബാർജ് നിർത്തിയിട്ടിരിക്കുന്നത്. ഇടക്കൊച്ചി കായലിൽ ബുധനാഴ്ച നീരൊഴുക്ക് തടസ്സപ്പെടുത്തി നിക്ഷേപിച്ച എക്കലും ചളിയും കോരി നീക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിരിക്കവേയാണ്​ വീണ്ടും എക്കലും ചളിയുമായി ബാർജെത്തിയത്. ബാർജ് എത്തിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി പ്രദേശത്തെത്തി ചളി കരയിലേക്ക് അടിക്കാനുള്ള നീക്കം തടഞ്ഞു. സി.പി.ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. നേരത്തേ നിക്ഷേപിച്ച ചളി കോരി നീക്കാതെയാണ് വീണ്ടും ചളിയുമായി ബാർജ് ഇടക്കൊച്ചിയിൽ എത്തിയത്. ചളി നിക്ഷേപിച്ചതിനാൽ കായൽ നികന്ന് നീരൊഴുക്കില്ലാതായതോടെ മത്സ്യത്തൊഴിലാളികൾക്ക് വലയിടാൻ പോലും സാധിക്കാത്ത അവസ്ഥയിലായി. വേമ്പനാട്ട്​ കായലിൽ ഡ്രഡ്​ജിങ്​ നടത്തി ആഴം വർധിപ്പിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീർഘനാളായുള്ള ആവശ്യം നിലനിൽക്കെയാണ് ചളി ഇടക്കൊച്ചി കായലിൽ നിക്ഷേപിക്കുന്നത്. ചിത്രം: ചളി തട്ടാനെത്തിയ ബാർജ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.