മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനുള്ള മാനേജ്മെന്‍റ് നടപടിക്കെതിരെ സ്കൂളിന് മുന്നിൽ ഏകദിന ഉപവാസവുമായി മഹാത്മ സാംസ്കാരികവേദി പ്രവർത്തകർ. ചെയർമാൻ ഷമീർ വളവത്തിന്‍റെ നേതൃത്വത്തിൽ സുനിത ഷമീർ, ഷീജ സുധീർ, ഹസീന നൗഷാദ്, ഇ.എ. ഹാരിസ്, മീന ആന്‍റണി, ടി.എ. ഷരീഫ്, പ്രീതി ജിപ്സൺ, ഷീജ പടിപുരക്കൽ, മുംതാസ് റഷീദ്, ജാസ്മി റെഫീഖ് എന്നിവർ ഉൾപ്പെടുന്ന 11 അംഗങ്ങളാണ് ഉപവാസം നടത്തിയത്. അഡ്വ. സാജൻ മണ്ണാളി സമരം ഉദ്ഘാടനം ചെയ്തു. റഫീഖ് ഉസ്മാൻ സേട്ട് അധ്യക്ഷതവഹിച്ചു. കൗൺസിലർ ഷീബ ഡുറോം, സ്കൂൾ സംരക്ഷണ സമിതി കൺവീനർ എം.കെ. സൈതലവി, പി.ടി.എ പ്രസിഡന്‍റ് കെ.ബി. അഷ്റഫ്, മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ഉമാമത്ത് സലീം, എം.എം. സലീം, കെ.ബി. സലാം, അസീസ് ഇസ്ഹാക്ക് സേട്ട്, അസീസ് പട്ടേൽ സേട്ട്, അബ്ദുൽ ഖാദർ ജബ്ബാർ, എ.എം. അയൂബ്, അനീഷ് മട്ടാഞ്ചേരി, കബീർ കൊച്ചി, കെ.ബി. ജബ്ബാർ, സുജിത് മോഹൻ, സുബൈബത് ബീഗം, ലൈല കബീർ എന്നിവർ സംസാരിച്ചു. വി.എച്ച്. ഷിഹാബുദ്ദീൻ ഉപവാസമനുഷ്ഠിക്കുന്നവർക്ക് ഇളനീർ നൽകി സമരം അവസാനിപ്പിച്ചു. ചിത്രം: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ നടന്ന ഉപവാസം അഡ്വ. സാജൻ മണ്ണാളി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.