കളമശ്ശേരി: വാഹനമിടിച്ച് അവശനിലയിൽ റോഡരികിൽ കിടന്ന നായ്കുട്ടിക്ക് രക്ഷകനായി റിയാസ്. നോർത്ത് കളമശ്ശേരിയിൽ അരോമ ഫ്ലവർ മിൽ പ്രവർത്തിപ്പിക്കുന്ന ഉടമ അബ്ദുൽ റിയാസാണ് ഒടിവും ചതവുമായി അവശനിലയിൽ കിടന്ന തെരുവ് നായ്ക്ക് ചികിത്സ നൽകി പരിപാലിക്കുന്നത്. ഒരു മാസം മുമ്പാണ് സ്ഥാപനത്തിന് മുന്നിലൂടെ വാഹനത്തിൽ പോകുമ്പോൾ അസാധാരണ നിലയിൽ കുരക്കുന്ന ഒരു തെരുവ് നായെ ശ്രദ്ധിക്കുന്നത്. ഉടനെ വാഹനം തിരിച്ച് അടുത്ത് ചെന്ന് നോക്കുമ്പോൾ നായുടെ ചെറിയ കുഞ്ഞ് അവശനിലയിൽ കിടക്കുന്നത് കാണുകയായിരുന്നു. വാഹനമിടിച്ച് പരിക്കേറ്റ് കിടക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ റിയാസ് ഉടനെ നായെ പാലാരിവട്ടത്തെ പെറ്റ് സൻെററിൽ എത്തിച്ചു. പരിശോധനയിൽ എട്ട് ഒടിവുകൾ കണ്ടെത്തി. ഉടനെ വേണ്ട ചികിത്സകൾ നൽകുകയായിരുന്നു. ഒടിവും ചതവും ഭേദമായ നായ്കുട്ടിയെ തെരുവിലേക്ക് തള്ളാൻ മനസ്സ് വരാതിരുന്ന റിയാസ് വാക്സിനുൾപ്പെടെ നൽകി വീടിന്‍റെ പോർച്ചിൽ സംരക്ഷിച്ചു വരികയാണ്. ആത്മാർഥതയോടെ വളർത്താൻ താൽപര്യമുള്ള ആരെങ്കിലും മുന്നോട്ട് വന്നാൽ വിട്ടുകൊടുക്കാമെന്നാണ് റിയാസ് കരുതുന്നത്. (ഫോട്ടോ) EC KALA 1 DOG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.