കാര്‍ മറിഞ്ഞ് കൈക്കുഞ്ഞ് മരിച്ചു

രാമപുരം: പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം ആറാംമൈലില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. തീക്കോയി അത്യാലില്‍ മനേഷ്-മെറിന്‍ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകള്‍ നൊയ്മി ആനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. മെറിന്റെ പിതാവ് അടിമാലി ആനവിരട്ടി കൂനംപാറയില്‍ വാവച്ചനാണ് (60) വാഹനമോടിച്ചിരുന്നത്. അടിമാലിയില്‍നിന്ന്​ തീക്കോയിലേക്ക് പോകവെയാണ് അപകടം നടന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടുപ്രാവശ്യം മറിഞ്ഞ കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് നിന്നത്. നാട്ടുകാര്‍ ഉടന്‍ കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ കുഞ്ഞ് മരിച്ചു. മറ്റ് രണ്ടുപേര്‍ക്കും സാരമായി പരിക്കേറ്റ്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച കുട്ടിക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്. പിതാവ് വിദേശത്ത് ജോലിചെയ്യുകയാണ്. രാമപുരം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.