കെ.സി.ബി.സി ദൈവശാസ്ത്ര സമ്മേളനം

കൊച്ചി: ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ ജീവിതശൈലി പരിശീലിപ്പിക്കുകയാണ് വിശ്വാസ പരിശീലനത്തിന്‍റെ ലക്ഷ്യമെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കെ.സി.ബി.സി ദൈവശാസ്ത്ര കമീഷൻ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ സംഘടിപ്പിച്ച ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബി.സി വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹച്ചു. ഡോ. ടോബി ജോസഫ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. പി.ഒ.സി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി മോഡറേറ്ററായി. ഡോ. ജോയി പുത്തന്‍വീട്ടില്‍, ഡോ. സാജന്‍ പിണ്ടിയാന്‍, ഡോ. ജോളി കരിമ്പില്‍, ഡോ. മിലന്‍ ഫ്രാന്‍സ്, അനില്‍ മാനുവല്‍ എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു. കമീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പാനൽ സെഷൻ മോഡറേറ്റ് ചെയ്തു. കെ.സി.ബി.സി സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ് സമാപന സന്ദേശം നൽകി. കമീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, സെക്രട്ടറി ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ജോയന്‍റ് സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നിവർ സംസാരിച്ചു. മൗണ്ട് സെന്‍റ് തോമസിൽ കെ.സി.ബി.സി മെത്രാന്മാരുടെ ധ്യാനം ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയിലാണ് ധ്യാനം നയിക്കുന്നത്. സമാപനദിനമായ അഞ്ചിന്​ കെ.സി.ബി.സി സമ്മേളനം നടക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.