പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ

കളമശ്ശേരി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമാനുവലിനെ (32) കളമശ്ശേരി പൊലീസ് പിടികൂടി. എച്ച്.എം.ടി ജങ്ഷനിൽ ജിമ്മിൽ പോവുകയായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്​. കളമശ്ശേരി സി.ഐ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുസാറ്റ് പരിസരത്തുനിന്ന്​ ഇയാളെ പിടികൂടിയത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ER KALA 4 IMANUEL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.