കാർഷിക വിപണിക്ക് തുടക്കം

കുന്നുകര: സർവിസ് സഹകരണ ബാങ്കി‍ൻെറ ആഭിമുഖ്യത്തിൽ കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറി ശേഖരിച്ച് വിപണനം നടത്തുന്ന കാർഷിക വിപണിക്ക് തുടക്കമായി. കൃഷി ചെയ്യാൻ താൽപര്യമുള്ള മുഴുവൻ ആളുകൾക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ബാങ്ക് പരിധിയിലെ ഒമ്പത് വാർഡുകളിൽ 10 സ്വയംസഹായ ഗ്രൂപ്പുകൾ രൂപവത്കരിച്ച് 296 കർഷകരെ ഉൾപ്പെടുത്തി ആവശ്യമായ സമയത്ത് വളവും പണിക്കൂലിയും, മറ്റ് സഹായങ്ങളും നൽകി മേഖലയിൽ കൃഷി സമ്പന്നമാക്കുക എന്നതാണ് ലക്ഷ്യം. കൃഷി ചെയ്യാൻ താൽപര്യമുള്ള മുഴുവൻ കർഷകർക്കും കർഷകരുടെ പരസ്പര ജാമ്യത്തിൽ വിളകളുടെ ഈടി‍ൻെറ അടിസ്ഥാനത്തിൽ ഉദാരമായ നിലയിലാണ് വായ്പ നൽകുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് മികച്ച വില ലഭിക്കാനും പദ്ധതി സഹായമാകും. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും കാർഷിക വിപണി പ്രവർത്തിക്കുക. സ്വയംസഹായ ഗ്രൂപ് ജോ. കൺവീനർ പി.കെ. കുഞ്ഞുമുഹമ്മദ് വിപണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.ടി. ജോസ്, എം.എസ്. സുധീർ, എസ്. ബിജു, പി.ജെ. പോൾ, എം.ആർ. ഹരിപ്രസാദ്, കെ.വി. ഹരിദാസ്, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ്, മാസ്റ്റർ കർഷകൻ സതീഷ്, കാർഷിക വിപണിയുടെ ചുമതലക്കാരായ വി.എസ്. സുധീഷ്, പി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. EA ANKA 3 KRISHY കുന്നുകര സർവിസ് സഹകരണ ബാങ്കി‍ൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ച കാർഷിക വിപണി സ്വയംസഹായ ഗ്രൂപ് ജോ. കൺവീനർ പി.കെ. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.