ജ്വല്ലറിയിൽനിന്ന്​ സ്വർണം മോഷ്ടിച്ച യുവതി അറസ്റ്റിൽ

കൊച്ചി: ജ്വല്ലറിയില്‍നിന്ന്​ സ്വര്‍ണം മോഷ്ടിച്ച യുവതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനി അഞ്ജുവിനെ (35) ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ്​ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം എം.ജി റോഡിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി 23.330 ഗ്രാം വരുന്ന രണ്ടു സ്വര്‍ണവളകള്‍ മോഷ്ടിച്ച് ഓട്ടോയില്‍കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.