(പടം) തൃപ്പൂണിത്തുറ: എസ്.എന്‍ ജങ്ഷന്‍, മില്‍മ മുതല്‍ റെയിവേ സ്റ്റേഷന്‍വരെ മെട്രോ റെയില്‍ സ്ഥലമെടുപ്പ് 22 മീറ്ററിന് പകരം 16 മീറ്ററായി ചുരുക്കിയത് സംസ്ഥാന സര്‍ക്കാര്‍ തൃപ്പൂണിത്തുറയോട് കാണിക്കുന്ന വേര്‍തിരിവാണെന്ന് ഹൈബി ഈഡന്‍ എം.പി. ഇതിന് കൂട്ടുനിന്ന മുന്‍ എം.എല്‍.എ എം. സ്വരാജും തൃപ്പൂണിത്തുറ നഗരസഭയും ജനങ്ങളോട് വിശദീകരിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അധ്യക്ഷത വഹിച്ചു. കെ. ബാബു എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്‍. വേണുഗോപാല്‍, രാജു പി. നായര്‍, സി.എ. ഷാജി, ആര്‍.കെ. സുരേഷ് ബാബു, യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനീല സിബി, മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോമിനി സണ്ണി, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. സുനില്‍ കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.സി. പോള്‍, കെ. കേശവന്‍, സാജു പൊങ്ങലയില്‍, എം.പി. ഷൈമോന്‍, സി.ഇ. വിജയന്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ പി.ഡി. ശ്രീകുമാര്‍, ഡി. അര്‍ജുനന്‍, ജോഷി സേവൂര്‍, പി.ബി. ഹണീഷ്, പി.പി. സന്തോഷ്, പി.എ. നിസാര്‍, കെ.വി. സാജു എന്നിവര്‍ സംസാരിച്ചു. EC-TPRA-2 Hibi Eden കോണ്‍ഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.