പറവൂർ: ഡോൺ ബോസ്കോ ദേവാലയത്തിലെ തിരുഹൃദയ ഊട്ടു തിരുനാളിന് കൊടികയറി. കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്. പൊന്തിഫിക്കൽ ദിവ്യബലിക്കുശേഷം ഫാ. വിപിൻ ചൂതംപറമ്പിൽ വചന പ്രഘോഷണം നടത്തി. ശനിയാഴ്ച രാവിലെ 5.30 നും 6.30നും ദിവ്യബലി, നൊവേന ആരാധനയും നടക്കും. വൈകീട്ട് 5.30ന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഫാ. ആൻറണി ഡൊമിനിക്ക് ഫിഗരദോ മുഖ്യകാർമികനാവും. ഞായറാഴ്ച തിരുനാൾ ദിവസം രാവിലെ 5.30 നും 7 നും നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഡോ. ജോസി കുര്യാപിള്ളി മുഖ്യകാർമികനാവും. ഊട്ടു സദ്യ ആശീർവാദവും തുടർന്നുള്ള പൊന്തിഫിക്കൽ ദിവ്യബലിക്കും ഡോ. ഫ്രാൻസിസ് കല്ലറക്കൽ (ആർച് ബിഷപ്, എമിരിറ്റസ്, വരാപ്പുഴ അതിരൂപത) നേതൃത്വം നൽകും. ഊട്ടു സദ്യയിൽ 25,000 ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിത്രം EA PVR don bosco 3 പറവൂർ ഡോൺ ബോസ്കോ ദേവാലയത്തിലെ ഊട്ട് തിരുനാളിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.