പറവൂർ: കൈത്തറി വസ്ത്രങ്ങൾ നെയ്യുന്നതിന് ആവശ്യമായ കഴിനൂലിന്‍റെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഇതു സംബന്ധിച്ച് ചേന്ദമംഗലം യാൺ സൊസൈറ്റി പ്രസിഡന്‍റ് ടി.എസ്. ബേബി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിക്ക് നിവേദനം നൽകി. 2020 മുതൽ കഴിനൂലിന്‍റെ വില ക്രമാതീതമായി ഉയരുകയാണ്. 60 ശതമാനം വർധനയാണ് ഇക്കാലയളവിൽ ഉണ്ടായത്. കൈത്തറിക്ക് ആവശ്യമായ മറ്റ് അസംസ്കൃത പദാർഥങ്ങളുടെയും വില കുതിച്ചുയരുകയാണ്. കൈത്തറിയുടെ പ്രോത്സാഹനത്തിനായി കഴിനൂലിന് 10 ശതമാനം സബ്സിഡി സംസ്ഥാന സർക്കാർ നൽകുമ്പോൾ കേന്ദ്ര സർക്കാർ ഒരു രൂപപോലും സബ്സിഡി നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇടപെട്ട് നൂൽവില നിയന്ത്രിക്കണമെന്നും 25 ശതമാനം സബ്സിഡി നൽകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി ടി.എസ്. ബേബി പറഞ്ഞു. അപേക്ഷ ക്ഷണിച്ചു പറവൂർ: സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ കാഷ് അവാർഡ് നൽകുന്നു. ഗവ. സ്കൂളിൽ പഠിച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ് സഹിതം ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനകം സംഘം ഓഫിസിൽ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.