കുന്നുവയല്‍ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം

കുന്നുകര: ഗവ. എല്‍.പി സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. 32 ലക്ഷം ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ സൈനബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ജോര്‍ജ്, കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എ. അബ്ദുല്‍ ജബ്ബാര്‍, പഞ്ചായത്തംഗങ്ങളായ ഷിബി പുതുശ്ശേരി, സിജി വര്‍ഗീസ്, കവിത വി.ബാബു, മിനി പോളി, ജിജി സൈമണ്‍, എ.ബി മനോഹരന്‍, പി.ടി.എ പ്രസിഡന്‍റ്​ വി.എ. സിയാവുദ്ദീന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.എച്ച്. അഫ്സല്‍, മാതൃസംഘം ചെയർപേഴ്സൻ ഷഹന ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം ചടങ്ങ് ബഹിഷ്​കരിച്ചു. EA ANKA 04 SCHOOL കുന്നുവയൽ ഗവ. എൽ.പി സ്കൂളില്‍ പുതുതായി നിർമിച്ച കെട്ടിടം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.