ഡയാലിസിസ് രോഗികൾക്ക് ധനസഹായ വിതരണം

മട്ടാഞ്ചേരി : മഹാത്‌മ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ 25 ഡയാലിസിസ്​ രോഗികള്‍ക്ക്‌ ധനസഹായം, 100 വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവ നടന്നു. ചടങ്ങ് സബ് കലക്ടർ പി.വിഷ്‌ണുരാജ്‌ ഉദ്ഘാടനം ചെയ്തു. മഹാത്മ ചെയർമാൻ ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം അൻവർ റഹ്‌മാൻ സബ്കലക്ടർക്ക് കൈ മാറി. ഡോ: എൻ.എം. ബാദുഷ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാർ ആന്‍റണി ഹെർട്ടിസ്, ഹാരീസ്‌ അബു, സി.പി. പൊന്നന്‍ എന്നിവർ സംസാരിച്ചു. തബല വാദക ഒമ്പതാം ക്ലാസ് വിദ്യാർഥിനി റൈൻ ഫെർണാണ്ടസ്, എട്ട് ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന പിന്നണി ഗായിക മെഹ്താബ് അസീം, യൂത്ത് ഗെയിംസ് ഫുട്​ബാളിൽ കേരളത്തെ പ്രതിനിധീകരിച്ച മുഹമ്മദ് ഫയാസ് എന്നിവരെ ആദരിച്ചു. റഫീഖ് ഉസ്മാൻ സേട്ട് സ്വാഗതവും, അസീസ്‌ ഇസഹാഖ്‌ സേട്ട് നന്ദിയും പറഞ്ഞു. ചിത്രം: ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം അൻവർ റഹ്മാൻ സബ് കലക്ടർ പി.വിഷ്ണുരാജിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.