ദേശീയ പാതയിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നു

പറവൂർ: ദേശീയ പാതയിലെ കുഴികൾ ടൂവീലർ, സൈക്കിൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ദേശീയ പാത 66ൽ റീടാറിങ്ങിനുശേഷം രൂപപ്പെട്ട കുഴികളാണ് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. കഴിഞ്ഞ വർഷമാണ് കോടികൾ മുടക്കി ദേശീയപാത ഗുണമേന്മയോടെ ടാറിങ്​ നടത്തിയത്. പണികഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ടാറിങ്​ വട്ടത്തിൽ പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടു. പരാതികളെ തുടർന്ന് കുഴികളെല്ലാം മൂടിയിരുന്നു. എന്നാൽ, തുടർന്നുണ്ടായ കുഴികൾ മൂടാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ല. സമീപവാസികളായ നാട്ടുകാരോ, കച്ചവടക്കാരോ കെട്ടിട വേസ്റ്റുകൾ നിക്ഷേപിച്ച് കുഴികൾ അടക്കുകയാണ് ചെയ്യുന്നത്. ഏതാനും വാഹനങ്ങൾ കടന്നുപോകുന്നതോടെ ഇതിലെ കല്ലും കട്ടയും റോഡിൽ പരക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമായി മാറുകയാണ്. ഇതേരീതിയിലുള്ള രണ്ട് കുഴികളാണ് കോട്ടക്കാവ് ദേവാലയത്തിന് സമീപം രൂപം കൊണ്ടിട്ടുള്ളത്. പറവൂർ പാലം ഇറങ്ങിവരുന്ന വളവിനുശേഷമുള്ള കുഴിയിൽ സൈക്കിൾ സഞ്ചാരികളായ വിദ്യാർഥികളടക്കം നിരവധി പേർക്ക്​ വീണ് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ പറവൂർ മാർക്കറ്റിലെ പട്ടണം സ്വദേശി വേണു എന്ന തൊഴിലാളി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കൈകാലുകൾക്ക് മുറിവേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. EA PVR deshiya pathayile 4 പറവൂർ കോട്ടക്കാവ് ദേവാലയത്തിന് സമീപം ദേശീയ പാതയിൽ രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.