രാത്രി മാർച്ച് നടത്തി

കാക്കനാട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ . മുനിസിപ്പൽ പാർക്കിൽനിന്ന്​ തുടങ്ങിയ മാർച്ച് കലക്ടറേറ്റിന്റെ തെക്കേ കവാട പരിസരത്ത്​ പൊലീസ് തടഞ്ഞു. പ്രതിഷേധ ധർണ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി.വിജു അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ. അബ്ദുൽ റഹ്മാൻ, സാബു പടിയഞ്ചേരി, കെ.എച്ച്. ബഷീർ, റെനീഷ് നാസർ, ടി.എം. ബഷീർ, പി.ജെ. സണ്ണി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: രാഹുൽഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ രാത്രി മാർച്ച് സംഘടിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.