വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്ക്

ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ സിഗ്നൽ കണ്ട്​ നിർത്തിയ കാറിനുപിന്നിൽ അശ്രദ്ധമായിവന്ന മറ്റൊരു കാർ ഇടിച്ചു. നിർത്തിയിട്ട കാറിന്‍റെ ഡ്രൈവർക്ക് ഇടിയുടെ ആഘാതത്തിൽ സ്റ്റിയറിങ്ങിൽ നെഞ്ചിടിച്ച് പരിക്കേറ്റു. പറവൂർ ജാറപ്പടി കളത്തിപ്പറമ്പിൽ അലിയുടെ മകൻ ഹനീഫക്കാണ് (51) പരിക്കേറ്റത്. തടിക്കകടവ് പാലത്തിൽ സൈക്കിളിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രികൻ അടുവാശ്ശേരി മേനാചേരി വീട്ടിൽ നാസറിന്‍റെ മകൻ മുഹമ്മദ് ഇർഫാൻ (14), ബൈക്ക് യാത്രികൻ അടുവാശ്ശേരി കൊടുവേലിപറമ്പ് സജീവിന്‍റെ മകൻ അക്ഷയ് (22) എന്നിവർക്ക് പരിക്കേറ്റു. ആലുവ മാർക്കറ്റ് മേൽപാലത്തിന് മുകളിൽ പിക്​അപ്പിന്‍റെ പിന്നിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. വെള്ളാംകല്ലൂർ കാഞ്ഞിരപ്പറമ്പിൽ യോഹന്നാന്‍റെ മകൻ റിജോയിക്കാണ് (23) പരിക്കേറ്റത്. റിജോയ് ഹെൽമറ്റ് ധരിച്ചിട്ടും മുഖത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരോത്തുകുഴി ആശുപത്രിക്ക് സമീപം ബൈക്കിൽനിന്ന്​ വീണ് കടവന്ത്ര കൈപ്പിള്ളി അപ്പാർട്മെന്റിൽ വരുൺ (26), അശോകപുരത്ത് സ്കൂട്ടറിൽനിന്ന്​ വീണ് ഐരാപുരം കളപ്പുരക്കൽ ബീന (26), മാർക്കറ്റിന് സമീപം സ്കൂട്ടറിൽനിന്ന്​ വീണ് ഏലൂക്കര കടവിലാൻ അബ്ബാസ് (59) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.