വൈക്കം/ഫോർട്ട്കൊച്ചി: സിനിമ - സീരിയൽ താരവും നാടകനടനുമായ കൊച്ചിൻ നാഗേഷ് എന്നറിയപ്പെടുന്ന ഫോർട്ട്കൊച്ചി വൈ.എം.സി.എ റോഡിൽ വലിയകത്ത് വീട്ടിൽ പരേതനായ പരീതിന്‍റെ മകൻ വി.പി. ഖാലിദ് (74) അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്തിലെ സിനിമ സെറ്റിലെ ശുചിമുറിയിൽ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചിത്രത്തിൽ നായരേട്ടനെന്ന കഥാപാത്രത്തിന്‍റെ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസമാണ് ഖാലിദ് സെറ്റിലെത്തിയത്. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിക്കാനായി ഷൂട്ടിങ് നിർത്തിയപ്പോൾ ശുചിമുറിയിൽ പോയ ഖാലിദിനെ ഏറെ നേരമായിട്ടും കാണാതായതോടെ യൂനിറ്റിലുള്ളവർ പോയി നോക്കിയപ്പോഴാണ് നെറ്റിയിൽ മുറിവേറ്റ നിലയിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ അദ്ദേഹത്തെ നടന്മാരായ ടൊവിനോ, ശ്രീജിത്ത് രവി എന്നിവരും യൂനിറ്റ് അംഗങ്ങളും ചേർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിനിമ, നാടക, സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഖാലിദിന്‍റെ 'മറിമായം' സീരിയലിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യമാർ: സഫിയ, സൈനബ. ഛായാഗ്രാഹകാരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, റഹ്മത്ത്, പരേതനായ കാമറമാൻ ഷാജി ഖാലിദ് എന്നിവർ മക്കളാണ്. മരുമക്കൾ: റഷീദ്, റംലത്ത്, ജിഷ, അപൂർവ. ഖബറടക്കം കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.